Select your Top Menu from wp menus

ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യര്‍ പാടിയ പാട്ട് വൈറല്‍

സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ ഏറെക്കാലമായി വാര്‍ത്തകളിലുള്ള ചിത്രമാണ്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രത്തിലെ ഒരു ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഏറെക്കാലത്തിനു ശേഷം മഞ്ജു വാര്യര്‍ ഗായികയായി എത്തുന്നു എന്ന സവിശേഷതയാണ് ഈ പാട്ടിനുള്ളത്. പൃഥ്വിരാജാണ് ചിത്രത്തിന്റെ വിവരണം നിര്‍വഹിക്കുന്നത്.

കുട്ടാപ്സ് എന്ന ഏറെ സവിശേഷതയുള്ള കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്. ലഭിക്കുന്ന വിവര പ്രകാരം സയന്‍സ് ഫിക്ഷന്‍ സ്വഭാവത്തിലുള്ള ഒരു ത്രില്ലറാണ് ചിത്രം. എസ്തര്‍ അനിലാണ് ചിത്രത്തിലെ മറ്റൊരു നായികയാകുന്നത്. ആലപ്പുഴയ്ക്കു പുറമേ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. വന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മലയാളത്തിനു പുറമേ തമിഴിലും പുറത്തിറക്കിയേക്കും. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. നവാഗതനായ രാം സുരേന്ദ്രന്‍ സംഗീതം നല്‍കുന്നു.

Santhosh Sivan directorial ‘Jack and Jill’ is seems to be a Sci-Fic. The movie has Soubin Shahir, Kalidas Jayaram and Manju Warrier in the lead roles. Here is a lyrical video of a song sung by Manju Warrier.

Previous : ബിഗ് ബജറ്റില്‍ വിദേശത്ത് ഒരുങ്ങുന്ന ‘പാസ്‌വേര്‍ഡ്’

Related posts