ലുക്മാന്‍ അവറാന്‍ വിവാഹിതനായി

ലുക്മാന്‍ അവറാന്‍ വിവാഹിതനായി

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ലുക്മാന്‍ അവറാന്‍ വിവാഹിതനായി. മലപ്പുറം പന്താവൂരില്‍ വച്ച് നടന്ന ചടങ്ങിലാണ് വിവാഹം നടന്നത്. ജുമൈമയാണ് വധു. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

‘കെഎല്‍ 10 പത്ത്’ എന്ന സിനിമയിലൂടെല സജീവമായ ലുക്മാന്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’യില്‍ നായക വേഷവും ചെയ്തു. ‘ഉണ്ട’ എന്ന സിനിമയിലെ കഥാപാത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അര്‍ച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്‍ അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Actor Lukman Avaran got married to Jumaima.

Latest Starbytes