ലിജോ ജോസ് പല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി എത്തുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു,’മലൈക്കോട്ടൈ വാലിബൻ’. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങും. നടനെന്ന നിലയിലും താരമെന്ന നിലയിലും മികച്ച ഒരു ചിത്രത്തിനായി അല്‍പ്പകാലമായി കാത്തിരിക്കുന്ന മോഹന്‍ലാലിന് ഈ ചിത്രം മികച്ച സൂചനയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.
ആന്ധ്രയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തി പ്രമേയമാക്കി വരുന്ന ചിത്രമാണിത്. പി. എസ് റഫീഖാണ് തിരക്കഥ ഒരുക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരെന്നാണ് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ എല്‍ജെപി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഈ ചിത്രത്തിന് ഇനി ഏതാനും ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. ലിജോ അവസാനമായി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ അടുത്തിടെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ഏറെ സ്വീകാര്യതയും പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരവും നേടിയിരുന്നു.