എല്‍ജെപി-മോഹന്‍ലാല്‍ ചിത്രം ജനുവരി 11ന് തുടങ്ങും

എല്‍ജെപി-മോഹന്‍ലാല്‍ ചിത്രം ജനുവരി 11ന് തുടങ്ങും

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി അടുത്തതായി ഒന്നിക്കുന്നത് മോഹന്‍ലാലിനൊപ്പമാണെന്ന് അല്‍പ്പദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിക്കപ്പെട്ടത് . ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ജനുവരി 11ന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന് 5 മാസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ വേണ്ടിവരുമെന്നും 2023 ക്രിസ്‍മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നടനെന്ന നിലയിലും താരമെന്ന നിലയിലും മികച്ച ഒരു ചിത്രത്തിനായി അല്‍പ്പകാലമായി കാത്തിരിക്കുന്ന മോഹന്‍ലാലിന് ഈ ചിത്രം മികച്ച സൂചനയാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ആന്ധ്രയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഗുസ്തി പ്രമേയമാക്കി വരുന്ന ചിത്രമാണിത്. പി. എസ് റഫീഖാണ് തിരക്കഥ ഒരുക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേരെന്നാണ് സൂചന. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം പൂര്‍ത്തിയാക്കിയ ശേഷമാകും മോഹന്‍ലാല്‍ എല്‍ജെപി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

Latest Upcoming