സിനിമയിലെ ആദ്യ കാലത്തെ ഒരു രസകരമായ അനുഭവം ഓര്‍ത്തെടുക്കുകയാണ് ലെന. ആദ്യമായ ഒരു ചെറുവേഷത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു അനുഭവമുണ്ടായെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലെന പറഞ്ഞത്. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളായാണ് ലെന അഭിനയിച്ചത്. ഒരു രംഗം ചിത്രീകരിക്കുന്നതിന് മുമ്പ് തയാറെടുക്കവേ ഒരു പയ്യന്‍ തന്റെ അടുത്ത് വന്ന് ഓട്ടോഗ്രാഫ് ചോദിച്ചു. ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിക്കാത്ത തന്റ അടുത്തെന്തിന് ഓട്ടോഗ്രാഫിന് വരുന്നുവെന്ന് അല്‍ഭുതപ്പെട്ടുവെന്നും അത് തുറന്നു പറഞ്ഞുവെന്നും താരം പറയുന്നു. ‘ ഇതു കഴിഞ്ഞിനി അഭിനയിക്കുമല്ലോ. അന്ന് ചിലപ്പോള്‍ എനിക്ക് ഓട്ടോഗ്രാഫ് തന്നില്ലെങ്കിലോ. അതുകൊണ്ട് ഇപ്പോള്‍ ഒരെണ്ണം തന്നേക്ക് താരമാകും’ എന്നായിരുന്നു പയ്യന്റെ മറുപടി. ഒരു പക്ഷേ സിനിമാ രംഗത്തെ ആദ്യത്തെ പിന്തുണ ആ പയ്യനില്‍ നിന്നായിരുന്നെന്നും പിന്നീട് ഒരുപാട് ഓട്ടോഗ്രാഫുകള്‍ ഒപ്പിട്ടെന്നും ലെന പറയുന്നു.