ലത മങ്കേഷ്കര്‍ ഓര്‍മയായി

ലത മങ്കേഷ്കര്‍ ഓര്‍മയായി

ഇന്ത്യന്‍ സംഗീത ശാഖയിലെ വിഖ്യാത ഗായിക ലതാ മങ്കേഷ്കര്‍ അന്തരിച്ചു. കോവിഡും ന്യുമോണിയയും ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. 92 വയസിലായിരുന്നു അന്ത്യം. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയെല്ലാം നല്‍കി രാജ്യം ആദരിച്ച പ്രതിഭയായിരുന്നു. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്കും അര്‍ഹയായിട്ടുണ്ട്.

1929 മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായാണ് ലത ജനിച്ചത്. പ്രശസ്ത സംഗീതജ്ഞനും നാടക കലാകാരനുമായിരുന്ന അച്ഛന്‍റെ പാത പിന്തുടര്‍ന്ന് മക്കളും സംഗീത വഴിയിലെത്തി. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‍ലെ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. ഇന്ത്യയിലെയും വിദേശത്തെയും ഭാഷകളിലായി 30,000ല്‍ അധികം ഗാനങ്ങള്‍ ലത മങ്കേഷ്കര്‍ ആലപിച്ചിട്ടുണ്ട്. ചില ഹിന്ദി ചിത്രങ്ങളില്‍ പാടി അഭിനയിച്ചിട്ടുമുണ്ട്.

Veteran singer Latha Mankeshkar passed away.

Latest Starbytes