ലാല്‍ജോസ് ഒരുക്കുന്ന ‘സോളമന്‍റെ തേനീച്ചകള്‍’

ലാല്‍ജോസ് ഒരുക്കുന്ന ‘സോളമന്‍റെ തേനീച്ചകള്‍’

ജോജു ജോര്‍ജിനെ (Joju George) മുഖ്യ വേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് ലാല്‍ ജോസ് (Laljose) സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സോളമന്‍റെ തേനീച്ചകള്‍’ (Solamante Theneechakal) പ്രഖ്യാപിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘നായികാ നായകന്‍’ റിയാലിറ്റി ഷോയിലൂടെ തെരഞ്ഞെടുക്കപ്പെട്ട നാലു പേരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തും. പി.ജി പ്രഗീഷ് (PG Prageesh) രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോണി ആന്‍റണിയും പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നുണ്ട്.

വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്കു ശേഷം വിദ്യാസാഗര്‍ മലയാളത്തിലെ തന്‍റെ പ്രിയ സംവിധായകനൊപ്പം ചേരുന്നു എന്നത് സവിശേഷതയാണ്. ലാല്‍ജോസിന്‍റെ എല്‍ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.

Latest Upcoming