മഞ്ജു വാര്യരുടെ (Manju Warrier) സഹോദരനും നടനുമായ മധുവാര്യര്‍ (Madhu Warrier) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലളിതം സുന്ദരം’ (Lalitham Sundaram) 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു. മഞ്ജു വാര്യരും ബിജു മേനോനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒടിടി റിലീസായാണ് എത്തുക എന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ മഞ്ജു വാര്യര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബിജു മേനോനും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
നേരത്തേ ബിജു മേനോന്‍ ചിത്രം ‘ ഒരായിരം കിനാക്കള്‍’ രചിച്ച പ്രമോദ് മോഹനാണ് രചന നിര്‍വഹിച്ചത്. മഞ്ജു വാര്യര്‍ സ്വന്തം ബാനറില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സെഞ്ചുറിയും നിര്‍മാണത്തില്‍ പങ്കാളിയാണ്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലും മഞ്ജു പങ്കാളിയായിരുന്നു.
ബിജിപാലാണ് (Bijibal) ‘ലളിതം സുന്ദരം’ന് സംഗീതം നല്‍കിയിരിക്കുന്നത്. പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.