ജീത്തു ജോസഫിന്റെ തിരക്കഥയില്‍ നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബിജു മേനോനും ഇന്ദ്രജിത്തുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ ഏറെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആദ്യമായാണ് മറ്റൊരു സംവിധായകനായി തിരക്കഥ എഴുതുന്നത്.