തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ സെറ്റിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. വീണ്ടും തന്റെ ഭാഗ്യ ജോഡിയായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് റായ് ലക്ഷ്മി. മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങളും മമ്മൂട്ടി പകര്‍ത്തിയ തന്റെയൊരു കിടിലന്‍ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട് താരം.
@iamlakshmirai & Mamukka from the sets of #OruKuttanadanblog pic.twitter.com/WSqTPHHxpI
— RAAI LAXMI DEVOTEE (@RaaiLaxmiFan) March 30, 2018
On the sets of #OruKuttanadanBlog with my ever green co-star Mammukka ☺️😁✨ #malayalammovie #kerala #lovemyjob ❤️
മമ്മൂട്ടി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസില്‍ എത്തിയ ഹരി ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സ്ഥലത്ത് അറിയപ്പെടുന്ന ബ്ലോഗര്‍ കൂടിയാണ് ഈ കഥാപാത്രം. ഷംന ഒരു പൊലീസ് ഓഫിസറായാണ് എത്തുന്നത്. ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തന്നെയാണ് ലൊക്കേഷന്‍.
Somewhere in this beautiful world 😍😊 our beautiful goddess @iamlakshmirai with super star @mammukka 😁✨ #malayalammovie #OruKuttanadanBlog pic.twitter.com/TCjbB7k9BA
— Raai Laxmi Big Fan♥ (@Raailaxmibigfan) March 31, 2018
.@iamlakshmirai – Pic by @mammukka #KuttanadanBlog pic.twitter.com/tQvyc5po7q
— Forum Keralam (FK) (@Forumkeralam1) April 1, 2018
നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.