മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് ഇന്ന് തിയറ്ററുകളിലെത്തുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. കുടുംബ ചിത്രമെന്ന നിലയില്‍ എല്ലാ തരം പ്രേക്ഷകരും ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്
Albin Daniel- ഇത് വരെ കുഴപ്പം ഇല്ല..
കോമഡി ഓക്കേ ഉണ്ട്…നല്ല 2 പാട്ടും കഴിഞ്ഞു
Sebastian K- Kuttanadan blog first half nice..👌
കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ഹരി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, മൂവി ടിക്കറ്റ്, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cineme എന്നു വാട്ട്‌സാപ്പ് ചെയ്യൂ