ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 17 മുതല്‍ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിക്കും. ഇതിന്‍റെ പ്രചാരണ പരിപാടികള്‍ നെറ്റ്ഫ്ളിക്സ് ആരംഭിച്ചുകഴിഞ്ഞു. ആഗോള ബോക്സ് ഓഫിസില്‍ 80 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തിന്‍റെ ഒടിടി അവകാശവും മികച്ചൊരു തുകയ്ക്കാണ് നെറ്റ്ഫ്ശിക്സ് സ്വന്തമാക്കിയത്.
ദുല്‍ഖറിന്‍റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കുറുപ്പിന്‍റെ നിര്‍മാണവും ദുല്‍ഖറാണ് നിര്‍വഹിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും നിര്‍വഹിച്ചത് ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന്.
Dulquer Salman’s Kurup will have an OTT release on Dec 17th via Netflix. The movie directed by Sreenath Rajendran collected well at the box office.