2021: ഇന്ത്യന്‍ ചിത്രങ്ങളുടെ ആഗോള ടോപ് 10ല്‍ ‘കുറുപ്പ്’

2021: ഇന്ത്യന്‍ ചിത്രങ്ങളുടെ ആഗോള ടോപ് 10ല്‍ ‘കുറുപ്പ്’

2021ല്‍ ഏറ്റവുമധികം ആഗോള കളക്ഷന്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് കുറുപ്പ് ഇടം നേടി. ആദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ 80 കോടിക്ക് മുകളില്‍ ആഗോള കളക്ഷനാണ് സ്വന്തമാക്കിയിട്ടുള്ളത്. ടോട്ടല്‍ ബിസിനസില്‍ 100 കോടിക്ക് മുകളില്‍ ചിത്രം നേടിയിട്ടുണ്ട്. ടോപ് 10 ലിസ്റ്റില്‍ 10-ാം സ്ഥാനത്താണ് കുറുപ്പ് ഉള്ളത്.

ബോളിവുഡ് ചിത്രം സൂര്യവംശിയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. അല്ലുഅര്‍ജുനിന്‍റെ പുഷ്പ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം മാസ്റ്റര്‍ മൂന്നാം സ്ഥാനത്തും എത്തി. അണ്ണാത്തെ ആണ് നാലാം സ്ഥാനത്ത്.

Dulquer Salman’s Kurup entered in 2021’s top 10 list for Indian films in WW collection.

Film scan Latest