“ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍’, ‘കനകം, കാമിനി, കലഹം’ എന്നീ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Pothuval) സംവിധാനം ചെയ്ത പുതിയ ചിത്രം ‘ന്നാ, താന്‍ കേസ് കൊട്’ (Nna than case kodu)-ലെ ഒരു സോംഗ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ‘ദേവദൂതര്‍ പാടി’ എന്ന ഹിറ്റ് ഗാനം വീണ്ടുമെത്തുകയാണ്.
This old Malayalam Super Hit song trending for only this reason. Watch #KunchackoBoban swag…!#DevadootharPaadi from #nnathaancasekodu https://t.co/mkeZFLCt7V
— Red Carpet (@newsredcarpet) July 26, 2022
ഒരു ഗാനമേളയില്‍ ഈ പാട്ട് കേട്ട് നൃത്തം വെക്കുന്ന ചാക്കേച്ചന്‍ കഥാപാത്രമാണ് വിഡിയോയില്‍ ഉള്ളത്. താരത്തിന്‍റെ കട്ട ലോക്കല്‍ സ്റ്റെപ്പുകള്‍ ഓണ്‍ലെൈന്‍ ലോകം ഏറ്റെടുത്തിരുിക്കുകയാണ്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ നിര്‍മാണത്തിലും കുഞ്ചാക്കോ ബോബനു പങ്കാളിയാണ്.വിനയ് ഫോര്‍ട്ട് ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.