കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അറിയിപ്പ്’ 16ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ്

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അറിയിപ്പ്’ 16ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ്

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘അറിയിപ്പ്’ എന്ന ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി എത്തുന്നു. കുഞ്ചാക്കോ ബോബനും ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 16ന് നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങും. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചലിപ്പിക്കുന്നു.

ദിവ്യപ്രഭ, ഡാനിഷ് ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നേരത്തേ വിവിധ ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Latest OTT Upcoming