മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന ‘അറിയിപ്പ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങി. കുഞ്ചാക്കോ ബോബനും ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിട്ടുള്ളത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചലിപ്പിക്കുന്നു.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചാക്കോച്ചന്‍ പൂര്‍ത്തിയാക്കിയിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രജിഷ വിജയനാണ് ഈ ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.
Kunchacko Boban starrer ‘Ariyippu’ started rolling. The Mahesh Narayanan directorial has Sanu John Varghese as DOP.