രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ വിഷു റിലീസായി എത്തുന്ന കുമാരസംഭത്തിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുരളി ഗോപി അവതരിപ്പിക്കുന്ന മലയില്‍ കേളു നമ്പ്യാര്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിട്ടുള്ളത്. മുരളീ ഗോപി തന്നെ തിരക്കഥ എഴുതുന്ന ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായാണ് കണക്കാക്കുന്നത്. സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
നേരത്തേ ചിത്രത്തിലെ ദിലീപിന്റെയും സിദ്ധാര്‍ത്ഥിന്റെയും ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. 4 ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.
Tags:dileepkumarasambhavammurali gopiratheesh ambatt