യുവനടന്‍ കൃഷ്ണ ശങ്കര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ‘കുടുക്ക് 2025’-ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിനു ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം 2025-ല്‍ നടക്കുന്ന ഒരു സാങ്കല്‍പ്പിക കഥയാണ് പറയുന്നത്.കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിലഹരിയുടെ തന്നെ ‘ തുടരും ’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഹിറ്റ് പെയര്‍ ആയ സ്വാസികയും റാം മോഹനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും കുടുക്കിനുണ്ട്. അഭിമന്യു വിശ്വനാഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കിരണ്‍ ദാസ് ആണ്. ശ്രുതിലക്ഷ്മി ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
Krishnashankar essaying lead role in Bilahari directorial Kudukk- 2025. Here is the motion poster.