കെ എസ് സേതുമാധവന്‍ എന്ന മാസ്റ്റര്‍

കെ എസ് സേതുമാധവന്‍ എന്ന മാസ്റ്റര്‍

മലയാളത്തിലെ സിനിമാ ചരിത്രത്തിന് പുതുകുതിപ്പ് സമ്മാനിച്ച സംവിധായകരില്‍ പ്രമുഖനായ കെ എസ് സേതുമാധവന്‍ അന്തരിച്ചു. ഇന്നും സിനിമാ ലോകത്ത് മിന്നിത്തിളങ്ങി നില്‍ക്കുന്ന നിരവധി പ്രതിഭകള്‍ക്ക് വഴികാട്ടിയായ അദ്ദേഹത്തിന്‍റെ അന്ത്യം ചെന്നൈയിലെ കോടമ്പാക്കം ഡയറക്ടേഴ്സ് കോളനിയിലെ വീട്ടില്‍ വച്ചായിരുന്നു. മലയാളത്തിനു പുറമേ തമിഴും തെലുങ്കും ഹിന്ദിയുമായി മൊത്തം 60ല്‍ അധികം ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.

1951ൽ പുറത്തിറങ്ങിയ, മമയോഗി എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായ അദ്ദേഹം 1961ല്‍ പുറത്തിറങ്ങിയ സിംഹള ചിത്രം വീരവിജയത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘ജ്ഞാനസുന്ദരി’ ആണ് ആദ്യ ചിത്രം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെ ആദ്യമായി വെള്ളിത്തിരയില്ലെത്തിച്ച അദ്ദേഹം തന്നെയാണ് ‘കണ്ണും കരളി’ലൂടെ കമല്‍ഹാസനെ ബാലതാരമായി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തില്‍ കമല്‍ നായകനായി എത്തുന്നതും അദ്ദേഹം സംവിധാനം ചെയ്ത ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെയാണ്. ജഗതി ശ്രീകുമാറും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

മലയാളത്തില്‍ സാഹിത്യകൃതികളെ ആധാരമാക്കി ഏറ്റവുമധികം ചിത്രങ്ങളൊരുക്കി എന്ന ഖ്യാതിയും കെ എസ് സേതുമാധവന് സ്വന്തം. സാഹിത്യകൃതികള്‍ക്ക് വേറിട്ടു നില്‍ക്കുന്ന ചലച്ചിത്ര ഭാഷ്യമൊരുക്കുന്നതിലെ തന്‍റെ മികവ് എപ്പോഴും അദ്ദേഹം പ്രകടമാക്കി. 1991ല്‍ എംടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ‘വേനല്‍ക്കിനാവുകള്‍’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം.

Veteran director KS Sethumadhavan passed away. He made many superhits in Malayalam.

Featured Latest