മലയാളം, തമിഴ് ചിത്രങ്ങളിലെ ഹാസ്യ-സ്വഭാവ വേഷങ്ങളിൽ തിളങ്ങിയ കോട്ടയം പ്രദീപ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായ അദ്ദേഹം ,വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.