കൂമന്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങി

കൂമന്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ആസിഫ് അലി ചിത്രം ‘കൂമന്‍’ ഒടിടി പ്രദര്‍ശനം തുടങ്ങി. ആമസോണ്‍ പ്രൈം പ്ലാറ്റ്‍ഫോമിലാണ് ചിത്രം ലഭ്യമായിട്ടുള്ളത്. അനന്യ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന് കെ.ആർ. കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ. തിയറ്ററുകളില്‍ ഹിറ്റ് ചാര്‍ട്ടിലിടം നേടിയ ചിത്രം നല്ലൊരു ത്രില്ലറെന്ന അഭിപ്രായം നേടിയിട്ടുണ്ട്.

രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങിയവർക്കൊപ്പം തമിഴിൽ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും. പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകളാകുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിച്ചു. വിഷ്ണു ശ്യാം ആണ് സംഗീതം. വി. എസ് വിനായകിന്‍റേതാണ് എഡിറ്റിംഗ്.

Latest Upcoming