ആസിഫ് അലിയുടെ ‘കൂമന്‍’ തുടങ്ങി

ആസിഫ് അലിയുടെ ‘കൂമന്‍’ തുടങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കൂമന്‍’-ന്‍റെ ഷൂട്ടിംഗ് തുടങ്ങി. അനന്യ ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് കെ.ആർ. കൃഷ്ണകുമാറിന്‍റേതാണ് തിരക്കഥ. മലയാളത്തില്‍ ഇന്നുവരെ വരാത്ത പ്രമേയ വിഭാഗത്തില്‍ ഉള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രഞ്ജി പണിക്കർ, ബാബുരാജ് തുടങ്ങിയവർക്കൊപ്പം തമിഴിൽ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ടാകും. പൊള്ളാച്ചിയും മറയൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകളാകുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവഹിക്കുന്നു. വിഷ്ണു ശ്യാം ആണ് സംഗീതം. വി. എസ് വിനായകിന്‍റേതാണ് എഡിറ്റിംഗ്.

Director Jeethu Joseph’s Asif Ali starrer ‘Kooman’ started rolling soon.

Latest Upcoming