മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലും ശ്രദ്ധേയനായ പ്രശസ്ത നാടക നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി
ഫോര്‍ട്ട് കൊച്ചിക്കാരനായ കെ.എല്‍. ആന്റണി സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ സംഭവത്തെ ആസ്പദമാക്കി ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ച് സ്വന്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പുതിയ എഴുത്തുകാരുടെ രചനകളും ആന്റണി പ്രസിദ്ധീകരിച്ചു നടന്നു വിറ്റിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വന്തം മകന്‍ ലാസര്‍ ഷൈനിന്റെ കഥയും കവിതയും ഉള്‍പ്പെടുന്ന രണ്ടു പുസ്തകങ്ങളുടെ പത്താം പതിപ്പു കഴിഞ്ഞു. പുസ്തകം വിറ്റുകിട്ടുന്ന പണം സ്വന്തം നാടക സമിതിക്കായാണ് വിനിയോഗിച്ചത്.
1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ പൂച്ചാക്കല്‍ സ്വദേശിനി ലീനയെ ആണ ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ പൂച്ചാക്കലില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ആന്റണി എഴുതി സംവിധാനം ചെയ്ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രന്‍, തെരുവുഗീതം തുടങ്ങിയ നാടകങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
Tags:KL Antony