New Updates

സിമ്പുവിന്റെ മാനാടിന് തുടക്കം

സിമ്പുവിന്റെ മാനാടിന് തുടക്കം

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ സിമ്പു എന്ന എസ്ടിആര്‍ നായകനായി എത്തുന്ന മാനാടിന്റെ ഷൂട്ടിംഗ് തുടങ്ങി. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ഒന്നര വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രൊജക്റ്റ് സിമ്പുവിന്റെ ഉദാസീനതയും തിരക്കും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിമ്പുവിനെ പുറത്താക്കി മറ്റൊരു താരത്തെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്നും നിര്‍മാതാവ് സുരേഷ് കാമാച്ചി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ അമ്മ കൂടി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായി എസ്ടിആര്‍ തന്നെ നായകനായി ചിത്രം യാഥാര്‍ത്ഥ്യമാകുകയണ്.

എസ്എ ചന്ദ്രശേഖര്‍, കരുണാസ്, ഭാരതിരാജ, പ്രേംജി അമരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് റിച്ചാര്‍ഡ് എം നാഥന്‍ ക്യാമറ ചലിപ്പിക്കും. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. സ്റ്റണ്ട് സില്‍വ സംഘടനമൊരുക്കുന്നു. സിമ്പുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് മാനാട് കണക്കാക്കപ്പെടുത്തത്. കരിയറിലും വ്യക്തി ജീവിതത്തിലും താരം നേരിട്ട തിരിച്ചടികള്‍ക്കു ശേഷം മികച്ചൊരു തിരിച്ചുവരവ് മാനാടിലൂടെ ഉണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Venkat Prabhu directorial Maanadu started rolling. Simbu aka STR essaying the lead role. Kalyani Priyadarshan as the female lead.

Related posts