‘കേശു’ ഹോട്ട് സ്റ്റാറിലെത്തി, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘കേശു’ ഹോട്ട് സ്റ്റാറിലെത്തി, ആദ്യ പ്രതികരണങ്ങള്‍ കാണാം

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസായി. മിമിക്രി കാലം മുതലുള്ള സുഹൃത്തുക്കള്‍ സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതിനൊപ്പം ദിലീപ് 60-കാരനായി എത്തുന്നു എന്നതിലൂടെയും ഉര്‍വശി ദിലീപിന്‍റെ നായികയാകുന്നു എന്നതിലൂടെയും ശ്രദ്ധേയമായ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.


നാദിര്‍ഷ തന്നെ സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിനായി ദിലീപ് ഒരു പാട്ട് പാടിയിട്ടുമുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്‍റയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നു.


കേശുവിന്‍റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ജാഫര്‍ ഇടുക്കി, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പിന്‍റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ നായര്‍. സംഗീത സംവിധാനം നാദിര്‍ഷ തന്നെ നിര്‍വഹിക്കുന്നു.

Dileep’s ‘Keshu Ee Veedinte Nathan’ is getting average to negative comments after its release via Disney Hotstar. The Nadirshah directorial has Urvashi as the female lead.

Film scan Latest