സ്പൈഡര്‍മാന് കേരളത്തിലും വന്‍ വരവേല്‍പ്പ്

സ്പൈഡര്‍മാന് കേരളത്തിലും വന്‍ വരവേല്‍പ്പ്

ലോകമെമ്പാടുമുള്ള ഹോളിവുഡ് സൂപ്പര്‍ഹീറോ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘സ്പൈഡര്‍മാന്‍- നോ വേ ടു ഹോം’ തിയറ്ററുകളില്‍. അമേരിക്കയിലെ റിലീസിനു മണിക്കൂറുകള്‍ മുമ്പ് തന്നെ ചിത്രം ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മാര്‍വല്‍ അവതരിപ്പിക്കുന്ന ചിത്രത്തിന് വന്‍ ബുക്കിംഗാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. 15 കോടി രൂപയുടെ ടിക്കറ്റുകള്‍ പ്രീ ബുക്കിംഗിലൂടെ വിറ്റു കഴിഞ്ഞിട്ടുണ്ട്.

ജോണ്‍ വാട്ട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ട് ആണ് സ്പൈഡര്‍മാനായി എത്തുന്നത്. സ്പൈഡര്‍മാന്‍ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന സൂപ്പര്‍ഹീറോ ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ത്രില്ലറിന്‍റെയും ഇമോഷനുകളുടെയും കൃത്യമായ ചേരുവ ഈ സൂപ്പര്‍ഹീറോ ചിത്രത്തിലുണ്ടെന്ന് ആരാധകര്‍ പറയുന്നു.

കൊറോണയ്ക്കു ശേഷമുള്ള വന്‍ ഹോളിവുഡ് റിലീസ് എന്നതിനാല്‍ ആഗോള സിനിമാ വിപണിയെ സംബന്ധിച്ചും ‘സ്പൈഡര്‍മാന്‍- നോ വേ ടു ഹോം’ നിര്‍ണായകമാണ്.

‘Spider man-no way home’ received good responses all over Kerala. The movie is got good pre-booking.

Film scan Latest Other Language