അല്ലു അര്‍ജ്ജുനിന്‍റെ 20-ാം ചിത്രം ‘പുഷ്പ’ നാളെ തിയറ്ററുകളിലെത്തുകയാണ്. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ എത്തുന്ന ചിത്രത്തിന് മികച്ച റിലീസാണ് എല്ലായിടത്തും ഉറപ്പിച്ചിട്ടുള്ളത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. 250ഓളം സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദര്‍നത്തിന് എത്തുക. മലയാളം പതിപ്പിന്‍റെ സെന്‍സറിംഗ് ഇന്ന് വൈകിട്ടോടെ മാത്രമാണ് പൂര്‍ത്തിയായത് എന്നതിനാല്‍ നാളെ രാവിലെ നേരത്തേയുള്ള ഷോകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
വേറിട്ടൊരു ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. ആദ്യ ഭാഗത്തിന്‍റെ രണ്ടാംപാതിയിലാണ് ഫഹദ് എത്തുക എന്നും രണ്ടാം ഭാഗത്തിലാണ് ഫഹദിന്‍റെ രംഗങ്ങള്‍ കൂടുതലായി ഉണ്ടാവുക എന്നുമാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മൈത്രീ മൂവീ മേക്കേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിനും മലയാളത്തിനും പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം എത്തും. അല്ലു നായകനായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘അല വൈകുണ്ഠപുരംലു’ ബാഹുബലിക്ക് ശേഷം തെലുങ്കില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നേരത്തേ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് തമിഴില്‍ വിജയകരമായി എത്തിയിരുന്നു.
Here is the Kerala theater list for Allu Arjun’s ‘Pushpa. The Sukumar directorial is releasing tomorrow. Fahadh Fassil essaying the villain.