‘ബാഹുബലി’യെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി (SS Rajamouli) സംവിധാനം ‘ആര്‍ആര്‍ആര്‍’ (RRR) 25ന് തിയറ്ററുകളില്‍ എത്തുകയാണ്. എന്‍ ടി ആര് (Jr. NTR), റാം ചരണ്‍ (Ramcharan) ,ആലിയ ഭട്ട് (Alia Bhatt) എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് കേരള തിയറ്ററുകളില്‍ ആരംഭിച്ചു. ഈ മാസം 25 നു തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഇന്ത്യന്‍ ഭാഷകളില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.
കേരളത്തിലെ പ്രശസ്ത നിർമ്മാതാവായ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ആർ ആർ ആർ കേരളത്തിൽ എത്തിക്കുന്നത് . ‘ആര്‍ആര്‍ആര്‍’ സിനിമയുടെ കേരള പ്രീ-ലോഞ്ച് നേരത്തെ വിപുലമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്റെ ‘ധീര’, ‘ഈച്ച’, ‘ബാഹുബലി 1’, ‘ബാഹുബലി 2’ തുടങ്ങിയ ചിത്രങ്ങള്ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും ‘ആര്‍ആര്‍ആറി’നും മലയാളികളുടെ സ്നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി പറഞ്ഞിരുന്നു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.
ജൂനിയര്‍ എന്‍ ടി ആര്, ബോളിവുഡ് താരം അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവന്‍സണ്‍, അലിസന് ഡൂഡി, ശ്രിയ സരണ്‍, ഛത്രപതി ശേഖര്‍, രാജീവ് കനകാല എന്നിവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെര്റ്റൈന്മെന്റ്സ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തില്‍ കുമാറും എഡിറ്റ് ചെയ്തത് ശ്രീകര്‍ പ്രസാദുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.