റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസായി എത്തുകയാണ്. കേരളത്തില്‍ നാളെ മുതല്‍ 351 സ്‌ക്രീനുകളിലായി 1700ലേറേ പ്രദര്‍ശനങ്ങള്‍ ആദ്യ ദിനത്തില്‍ കൊച്ചുണ്ണിക്കുണ്ടാകും. എന്നാല്‍ കേരളത്തിലെ റിലീസിന് മണിക്കൂറുകള്‍ മുന്‍പ് ചിത്രം ഗള്‍ഫിലെത്തും. ഇന്ന് രാത്രി യുഎഇയിലെ ചില സെന്ററുകളില്‍ പത്യേക പ്രദര്‍ശനമുണ്ട്. 102 സ്‌ക്രീനുകലിലാണ് യുഎഇ/ ജിസിസയില്‍ ചിത്രമെത്തുന്നത്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ ജിസിസിയില്‍ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അത് അന്വര്‍ത്ഥമാക്കുന്ന റിലീസ് തന്നെയാണ് ലഭിക്കുക. തിയറ്റര്‍ ലിസ്റ്റ് കാണാം.
#KayamkulamKochunni Will have premieres today in UAE -GCC Starting from 9 PM !! pic.twitter.com/3CoIgr5wwV
— Forum Keralam (FK) (@Forumkeralam1) October 10, 2018
ആദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തില്‍ മാത്രം 300നു മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റിന് ഇതിനകം വലിയ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. ഓണം റിലീസായി പുറത്തിറങ്ങാനിരുന്ന ചിത്രം കേരളം നേരിട്ട പ്രളയക്കെടുതി കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. നിവിന്‍പോളിയുടെ ജന്‍മ ദിനമാണ് അന്ന്. നിവിനിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് തിരക്കഥ എഴുതിയ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.
പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. 18 സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 40 കോടിയോളം രൂപയുടെ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി.
പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.