മലയാളത്തിലെ ഇതുവരെയിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്ക് നിര്‍മാണം നടത്തിയ ചിത്രം എന്ന ഖ്യാതിയുമായാണ് കായംകുളം കൊച്ചുണ്ണി ഇന്നലെ തിയറ്ററുകളിലെത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായും എത്തിയ ചിത്രം വന്‍ ഹൈപ്പിന്റെയും മാര്‍ക്കറ്റിംഗിന്റെയും ഫലമായി ആദ്യ ദിനത്തില്‍ 358 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം ശരാശരി മാത്രമാണ് ചിത്രമെന്ന പ്രതികരണങ്ങളും വ്യാപകമാണെങ്കിലും ഈവനിംഗ് ഷോകളിലും ചിത്രത്തിന് മികച്ച തിരക്കനുഭവപ്പെട്ടു. കേരളത്തിലെ ഇതുവരെയുള്ള ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഏറെയും ചിത്രം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. 19.12 ലക്ഷം രൂപയാണ് 91.21 ഒക്കുപ്പന്‍സിയോടെ ചിത്രം നേടിയത്. മലയാള ചിത്രങ്ങളില്‍ കൊച്ചിന്‍ മള്‍ട്ടി ആദ്യ ദിന കളക്ഷനില്‍ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങളെ പിന്തള്ളി ഒന്നാമതെത്തിയെങ്കിലും മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ ഇപ്പോഴും ഒന്നാമത് തമിഴ് ചിത്രം കബാലിയാണ്. 93 ഹൗസ് ഫുള്‍ ഷോകളോടെ 30.21 ലക്ഷമാണ് കബാലി കളക്റ്റ് ചെയ്തിരുന്നത്.
തിരുവനന്തപുരത്തെ പ്ലക്‌സുകളില്‍ നിന്ന് ആത്ര ആശാവഹമായ കളക്ഷനല്ല കൊച്ചുണ്ണിക്ക് ലഭിച്ചിരിക്കുന്നത്. 57 ഷോകളില്‍ നിന്നായി 79.22 ശതമാനം ഒക്കുപ്പന്‍സിയോടെ 18.28 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്.