റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി കളക്ഷന്‍ മറികടന്നു. 10 ദിവസം കൊണ്ട് 1.07 കോടി രൂപയുടെ കളക്ഷനാണ് ശ്രീ ഗോകുലം മൂവീസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം നേടിയത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചിത്രമായും കൊച്ചുണ്ണി മാറി. ബോബി-സഞ്ജയ് തിരക്കഥയെഴുതി നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായും എത്തിയ ചിത്രം ഇതിനകം 50 കോടി ക്ലബ് ഉറപ്പിച്ചിട്ടുണ്ട്.
45 കോടിക്കടുത്ത് മുതല്‍മുടക്കിയുള്ള നിര്‍മാണത്തിനൊപ്പം വന്‍ തുക ചിലവിട്ടുള്ള പ്രചാരണ പരിപാടികളും കേരളത്തിലെ ഏറ്റവും വലിയ റിലീസായി ചിത്രം എത്തിച്ചതും തുടര്‍ച്ചയായി അവധി ദിനങ്ങള്‍ വന്നതും ചിത്രത്തിന് ഗുണം ചെയ്തു. കേരളത്തിനൊപ്പം മറ്റ് ഇന്ത്യന്‍ സെന്ററുകളിലും യുഎഇ/ ജിസിസിയിലും ഒരുമിച്ച് ചിത്രമെത്തിച്ചതും മോഹന്‍ലാലിന്റെ അതിഥി വേഷവും കളക്ഷന്‍ വേഗത്തില്‍ നേടാന്‍ സഹായകമായി. സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രത്തിന്റെ കളക്ഷനില്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ ഇപ്പോള്‍ ഇടിവ് പ്രകടമാണ്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ