New Updates

ബോക്‌സ് ഓഫിസ് കുലുക്കി കൊച്ചുണ്ണിയെത്തി- പ്രതികരണങ്ങള്‍, ലൈവ് അപ്‌ഡേറ്റ്‌സ്

പണം മുടക്കിയതിനൊപ്പം തിരിച്ചുപിടിക്കുന്നതിലും മലയാളത്തിലെ എല്ലാ റെക്കോഡുകളെയും തകര്‍ക്കാനുറച്ച് കായംകുളം കൊച്ചുണ്ണി തിയറ്ററുകളില്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി കൊച്ചുണ്ണിയായും മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായും വരുന്ന ചിത്രത്തിനായി രാവിലെ ഏഴു മുതല്‍ തന്നെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. നിവിന്‍ പോളിയുടെ ജന്‍മദിനം കൂടിയായ ഇന്ന് എത്തിയ ചിത്രത്തെ വരവേല്‍ക്കാല്‍ നിവിന്‍ പോളി ഫാന്‍സിനൊപ്പം മിക്കയിടങ്ങളിലും മോഹന്‍ലാല്‍ ഫാന്‍സും കൊട്ടും ആര്‍പ്പുവിളികളുമായി എത്തിയിരുന്നു. ഇരുന്നൂറിനടുത്ത് ഫാന്‍സ് ഷോകള്‍ ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 1700 പ്രദര്‍ശനങ്ങള്‍ ആദ്യദിനത്തില്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന് മള്‍ട്ടിപ്ലക്‌സില്‍ 60 ഷോകളാണ് ആദ്യ ദിനത്തില്‍ നല്‍കിയിട്ടുള്ളത്.








ബോബി- സഞ്ജയ് തിരക്കഥ എഴുതി ശ്രീ ഗോകുലം മൂവീസ് നിര്‍മിച്ച ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളും തിയറ്ററുകളില്‍ നിന്നുള്ള അപ്‌ഡേറ്റ്‌സും അറിയാം

Stay tuned to this link, Updating….

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

Related posts