അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പുതിയ മേക്കിംഗ് വിഡിയോ പുറത്തുവന്നു. ആദ്യ മേക്കിംഗ് വിഡിയോയില്‍ ചിത്രത്തിനായി കൂറ്റല്‍ കപ്പലുകള്‍ ഒരുക്കിയതാണ് വിശദമാക്കിയതെങ്കില്‍ കപ്പലിനകത്തെ ഷൂട്ടിംഗ് എങ്ങനെയായിരുന്നു എന്ന് വിശദമാക്കുന്നതാണ് രണ്ടാം മേക്കിംഗ് വിഡിയോ
നേരത്തേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുകളും ട്രെയ്‌ലറും പുറത്തുവന്നിരുന്നു. ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. നേരത്തേ ചിത്രത്തിലെ അമീറിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ