സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ പറയുന്നതി ദളിത്- ആദിവാസി ജീവിതങ്ങളുടെ അതിജീവന കഥ. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ് ഈസ സംവിധാനം ചെയ്ത ചിത്രത്തില്‍ മാസ്റ്റര്‍ പ്രജിത്ത് കാന്തനായി എത്തുന്നു. ആദിവാസികള്‍ക്കുവേണ്ടി പോരാടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിയും പ്രധാനവേഷത്തിലുണ്ട്. തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്.
വയനാട്ടിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ഇതുവരെ എഴുതപ്പെടാത്ത അടിയവിഭാഗക്കാരുടേതായ ഭാഷ തന്നെയാണ് ഏറെയും ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രിയന്‍, എഡിറ്റിംഗ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിന്‍ ബാലു, സൗണ്ട് എഫക്ട്‌സ് ഷിജു ബാലഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അശോകന്‍. കെ വി, അസിസ്റ്റന്റ്‌സ് മുരളീധരന്‍ ചവനപ്പുഴ, പ്രദീഷ് വരഡൂര്‍, അമല്‍. വി എഫ് എക്‌സ് വിപിന്‍രാജ്. നെങ്ങറകോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം ചിന്നന്‍, കുറുമാട്ടി, സുജയന്‍, ആകാശ്, കരിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.