കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് വന്‍ വിജയമായി മാറിയ പുതിയ ചിത്രം ‘കാന്താര’യുടെ മലയാളം പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തുന്നു. കന്നഡയില്‍ മാത്രം റിലീസ് ചെയ്തു തന്നെ വ്യാപകമായി മികച്ച അഭിപ്രായവും കളക്ഷനും സ്വന്തമാക്കിയ ‘കാന്താര’യുടെ മലയാളെ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് മുഖ്യ വേഷത്തിലെത്തുന്നു.
നേരത്തേ കന്നഡ പതിപ്പ് കേരളത്തിലെ ചുരുക്കം ചില തിയറ്ററുകളില്‍ സബ് ടൈറ്റിലോടു കൂടി എത്തിയിരുന്നു. കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫിസില്‍ പ്രകമ്പനം സൃഷ്ടിച്ചതിനൊപ്പെ വിവിധ മേഖലകളിലെ സിനിമാ പ്രവര്‍ത്തകരുടെയും നിരൂപകരുടെയും പ്രശംസ നേടി. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ മിത്തും ആക്ഷനുമെല്ലാം ചേര്‍ന്ന ചിത്രമാണ് കാന്താര.
‘കാന്താര’ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം