‘കാന്താര’ ആമസോണ്‍ പ്രൈമിലെത്തി

‘കാന്താര’ ആമസോണ്‍ പ്രൈമിലെത്തി

കെജിഎഫ് സീരീസിന് പിന്നാലെ കന്നഡ സിനിമാ ലോകത്തുനിന്ന് വന്‍ വിജയമായി മാറിയ പുതിയ ചിത്രം ‘കാന്താര’ ആമസോണ്‍ പ്രൈമില്‍ ഒടിടി പ്രദര്‍ശനം തുടങ്ങി. ആഗോള ബോക്സ് ഓഫിസില്‍ 400 കോടി രൂപയുടെ ഗ്രോസ് കളക്ഷനിലേക്ക് എത്തിയ ചിത്രം കേരളത്തില്‍ നിന്ന് 20 കോടിയോളം രൂപയാണ് നേടിയത്. ആദ്യം കന്നഡയില്‍ മാത്രം റിലീസായ ചിത്രം കര്‍ണാടകത്തില്‍ കെജിഎഫ് 2നു മുകളിലുള്ള കളക്ഷന്‍ കര്‍ണാടകയില്‍ നേടിയിട്ടുണ്ട്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് മുഖ്യ വേഷത്തിലെത്തിയ ചിത്രം മലയാളത്തിലെത്തിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫിസില്‍ പ്രകമ്പനം സൃഷ്ടിച്ചതിനൊപ്പെ വിവിധ മേഖലകളിലെ സിനിമാ പ്രവര്‍ത്തകരുടെയും നിരൂപകരുടെയും പ്രശംസ നേടി. തുളുനാടിന്‍റെ തെയ്യം പാരമ്പര്യത്തിന്‍റെ പശ്ചാത്തലത്തില്‍ മിത്തും ആക്ഷനുമെല്ലാം ചേര്‍ന്ന ചിത്രമാണ് കാന്താര.

ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ‘വരാഹരൂപം’ എന്ന ഗാനത്തിന് കേസിനെ തുടര്‍ന്ന് വിലക്ക് വന്നതും കാന്താരയെ വാര്‍ത്തകളില്‍ നിറച്ചു. ഈണത്തില്‍ മാറ്റംവരുത്തിയും കേസിലുള്‍പ്പെട്ട സംഗീതഭാഗങ്ങള്‍ മാറ്റിയും ഉണ്ടാക്കിയ ‘വരാഹരൂപം’ ആണ് ഇപ്പോള്‍ ചിത്രത്തിനൊപ്പമുള്ളത്.

Latest OTT