മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.
വിജയരാഘവൻ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂർ എസ്പി കാസർകോട് എസ്പിയുടെ അധികാരപരിധിയിൽ പെടുന്നുണ്ടെങ്കിലും ടീമിനെ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന ഏതാനും പ്രൊമോഷണൽ അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു. യഥാർത്ഥ ജീവിതത്തിൽ 2007 നും 2013 നും ഇടയിൽ സംഭവിക്കുന്നവയാണ്, എന്നാൽ പ്രധാനമായും രണ്ട് കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുയാണ് ചിത്രം.
#KannurSquad Kerala Theater List | In Cinemas From Tomorrow pic.twitter.com/tryV2jjuC0
— Mammootty (@mammukka) September 27, 2023
സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018-ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം ബന്ധപ്പെട്ടത്. സംഭവിച്ച ഒരുപാട് യഥാർത്ഥ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിനായി അവരുടെ ഇൻപുട്ടുകളാണ് ഉപയോഗിച്ചത് എന്ന് നേരത്തെ പുറത്തുവന്ന അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.
റോബി വർഗീസ് രാജ് സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലിംഗ് ക്രൈം ഡ്രാമയാണ് കണ്ണൂർ സ്ക്വാഡ്. കന്നഡ നടൻ കിഷോർ, വിജയരാഘവൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.