ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ജീവചരിത്രം സിനിമയാകുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകന്‍ രാജമൗലിയുടെ പിതാവുമായ ജിവി രാജേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സിനിമയുമായി ബന്ധമില്ലാതെ ഒരു കുടുംബത്തില്‍നിന്നാണ് ഞാന്‍ വന്നത്. വിജയങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയായിരിക്കും അത്. എനിക്ക് ഗോഡ് ഫാദറില്ല. എന്റെ ജീവിതത്തിന്റെ പച്ചയായ അവതരണമായിരിക്കും ചിത്രം’ കങ്കണ പറഞ്ഞു.
കങ്കണ ആദ്യമായി സംവിധാനം ചെയ്ത മണികര്‍ണിക അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ ചിത്രത്തെ വേണ്ട വിധത്തില്‍ പിന്തുണച്ചില്ലെന്ന് കങ്കണ പരാതിപ്പെട്ടിരുന്നു. മണികര്‍ണികയുടെ സംവിധാനം ആദ്യം നിര്‍വഹിച്ചയാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കങ്കണ സംവിധാനം ഏറ്റെടുത്തിരുന്നത്.