ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് മാറുകയാണൈന്ന് കമലഹാസന്‍. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്ന കമലഹാസന്‍ പൂര്‍ണമായും പൊതു പ്രവര്‍ത്തനത്തിനായി നിലകൊള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. തന്റെ രാഷ്ട്രീയ മുന്നേറ്റം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള രംഗങ്ങള്‍ ഇന്ത്യന്‍ 2ല്‍ കമലഹാസനായി ഉണ്ടായേക്കും.
ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. കമലഹാസന്‍ തന്നെയാണ് സിനിമ വിടുന്ന കാര്യം കേരളത്തിലെ ഒരു ചടങ്ങിനിടെ വ്യക്തമാക്കിയത്. ചിമ്പുവും ഇന്ത്യന്‍ 2ല്‍ കമലഹാസനൊപ്പം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
Tags:Indian 2Kamal Hassanshankar