വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും” എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
https://www.youtube.com/watch?v=C5ab4qp561I&feature=youtu.be
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചത് കെ.വി. അനിൽ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റർ-ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ- ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്- അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകർ,ഫൈനൽ മിക്സിംഗ്-രാജാകൃഷ്ണൻ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ,അസ്സോസിയേറ്റ് ഡയറക്ടർ-ടിവിൻ കെ വർഗ്ഗീസ്,അലക്സ് ആയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യക്കല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരൻ, ഗ്രാഫിക്സ്-നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്- അസിം കോട്ടൂർ പി ആർ ഒ-എ എസ് ദിനേശ്.
“കള്ളനും ഭഗവതിയും” ടീസര്‍ കാണാം