കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച “കള്ളൻ ഡിസൂസ” എന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തിയറ്ററിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു.
സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ചിത്രം റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയന്ത് മാമ്മൻ, എഡിറ്റർ- റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ- എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ചെയ്ത ചിത്രം.-Soubin Shahir starrer ‘Kallan Dzousa’ will have a theatrical release on Feb11th. The Jeethu K Jayan directorial has Surabhi Lakshmi in a pivotal role.