ട്രെന്‍ഡിംഗില്‍ തുടര്‍ന്ന് പ്രഭാസിന്‍റെ ‘കല്‍ക്കി 2898 AD’ ട്രെയിലര്‍

ട്രെന്‍ഡിംഗില്‍ തുടര്‍ന്ന് പ്രഭാസിന്‍റെ ‘കല്‍ക്കി 2898 AD’ ട്രെയിലര്‍

പ്രഭാസ് നായകനായി മറ്റൊരു വന്‍ചിത്രം കൂടി റിലീസിന് തയാറെടുക്കുകയാണ്. പ്രൊജകറ്റ് കെ എന്ന പേരില്‍ ഇതുവരെ അറിയപ്പെട്ടിരുന്ന ചിത്രം ‘കല്‍ക്കി 2898 AD’ എന്ന പേരില്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ താരനിരകൊണ്ടു തന്നെ അതിന്‍റെ പാന്‍ ഇന്ത്യന്‍ സ്വഭാവം വെളിവാക്കുന്നു.


പ്രഭാസിനു പുറമേ കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയറ്ററുകളില്‍ എത്തുക.

Latest Other Language Trailer