കടുവ ഇന്നുമുതൽ; തിയേറ്റർ ലിസ്റ്റ് കാണാം

കടുവ ഇന്നുമുതൽ; തിയേറ്റർ ലിസ്റ്റ് കാണാം

ജിനു വി എബ്രഹാമിന്‍റെ (Jinu V Abraham) തിരക്കഥയില്‍ ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം’കടുവ'(Kaduva) ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. തിയേറ്റർ ലിസ്റ്റ് കാണാം.

മാസ് എന്‍റര്‍ടെയ്ന്‍മെന്‍റ് സ്വഭാവത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സംയുക്ത മേനോനാണ് (Samyuktha Menon) നായികാ വേഷത്തില്‍ എത്തുന്നത്. ആദ്യമായാണ് പൃഥ്വിയും സംയുക്തയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയ് (Vivek Oberoi) എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കഥാപാത്രത്തിന്‍റെ പേരുമായി ബന്ധപ്പെട്ടും തിരക്കഥയുമായി ബന്ധപ്പെട്ടും ചിത്രം തുടക്കം മുതല്‍ നിയമ പോരാട്ടങ്ങളിലും വാര്‍ത്തയിലും ഇടം നേടിയിരുന്നു.

Latest