New Updates
  • ചിമ്പുവിന്റെ വന്‍ ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്

  • ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി ചിത്രം

  • സിമ്രാന്‍ ഇപ്പോഴും ചാമിംഗാണ്, ഫോട്ടോഷൂട്ട് വീഡിയോ കാണാം

  • ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചു വരുത്തി വഞ്ചിച്ചു- ഹണിറോസിന്റെ വെളിപ്പെടുത്തല്‍

  • ബേസില്‍ ജോസഫിന്റെ അടുത്ത ചിത്രം ബിജു മേനോനൊപ്പം

  • ഫഹദിന്റെ വരത്തന്‍ എത്തുന്നത് 20ന്

  • ചെക്ക ചെവന്ത വാനത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

  • ആഷിഖ് അബുവിന്റെ വൈറസില്‍ ഫഹദ് ഫാസിലും

  • വന്‍ നേട്ടം കൊയ്ത് മോഹന്‍ലാല്‍ ഫാന്‍സിന്റെ കൃഷി

  • പ്രിഥ്വിയുടെ ഗംഭിര സ്വരത്തില്‍ രണം ടൈറ്റില്‍ വിഡിയോ

പ്രളയകാലത്തിന്റെ കഥയുമായി ജൂഡ് ആന്റണിയുടെ 2403 ഫീറ്റ്

കേരളം നേരിട്ട പ്രളയ കാലത്തെ സംഭവ കഥകളെയും യഥാര്‍ത്ഥ ഹീറോകളെയും കുറിച്ച് ഒരു ചിത്രം വരുന്നു. ജൂഡ് ആന്റണി ജോസഫാണ് 2403 ഫീറ്റ് എന്ന ചിത്രം പ്രഖ്യാപിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന് ജൂഡ് ആന്റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയുടെ രചയിതാവും ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ സഹരചയിതാവുമാണ് ജോണ്‍ മന്ത്രിക്കല്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍.
ചിത്രത്തെക്കുറിച്ച് ജൂഡ് ആന്റണി പറയുന്നതിങ്ങനെ,’ പ്രളയത്തില്‍ എന്റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..

അതെ നമ്മുടെ അതി ജീവനത്തിന്റെ കഥ.

A tribute to the unexpected heroes!!!!’

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *