തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ലെ (Beast) പുതിയ ലിറിക് വിഡിയോ പുറത്തിറങ്ങി. സണ്‍ പിക്ചേര്‍സ് ആണ് നിര്‍മിക്കുന്ന ഈ ചിത്രത്തിലെ ഗാനം വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. അനിരുദ്ധിന്‍റേതാണ് (Anirudh) സംഗീതം. നേരത്തേ ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം യൂട്യൂബില്‍ റെക്കോഡുകള്‍ സൃഷ്ടിച്ചിരുന്നു. ജോളി ഓ ജിംഖാന (JolyOGymkhana)
#JollyOGymkhana – #BeastSecondSingle is out now
▶ https://t.co/aw5qDrDPrY@actorvijay @Nelsondilpkumar @anirudhofficial @kukarthik1 @hegdepooja @manojdft @AlwaysJani @Nirmalcuts #Beast
— Sun Pictures (@sunpictures) March 19, 2022
മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് (Nelson Dileep Kumar) സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേ ആണ് നായിക. ഷൈന്‍ ടോം ചാക്കോ ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ഏപ്രില്‍ 13ന് തിയറ്ററുകളിലെത്തും.