‘ജോ ആന്‍റ് ജോ’ ആമസോണ്‍ പ്രൈമിലെത്തി

‘ജോ ആന്‍റ് ജോ’ ആമസോണ്‍ പ്രൈമിലെത്തി

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ് (Mathew Thomas), നസ്ലന്‍ ഗഫൂര്‍ (Naslen Gafoor) എന്നിവരെയും നിഖില വിമലിനെയും (Nikhila Vimal) പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് (Arun D Jose) സംവിധാനം ചെയ്ത ‘ജോ ആന്‍റ് ജോ ‘ (Jo And Jo) ആമസോണ്‍ പ്രൈമിലെത്തി. താരതമ്യേന കുറഞ്ഞ ബജറ്റിലൊരുക്കിയ ചിത്രം നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത് മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്‍റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്‍റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.

Latest OTT