ജയസൂര്യ(Jayasurya) മുഖ്യവേഷത്തിലെത്തുന്ന പുതിയ ത്രില്ലര്‍ ചിത്രം ‘റൈറ്റര്‍’ (Writer Malayalam movie) പ്രഖ്യാപിച്ചു. ഉടന്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി (Mammootty) ചിത്രം ‘ഭീഷ്മ പര്‍വ’ത്തിന്‍റെ സഹ തിരക്കഥാകൃത്ത് രവിശങ്കർ (Ravisankar) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യൂലിൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ നിർമ്മിക്കുന്നു.
‘നായാട്ട്’, ‘ജോസഫ്’ സിനിമകളിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം യാക്സൻ,നേഹ, എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. ഗാനരചന അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യർ.