മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചലച്ചിത്ര പരമ്പര ‘കത്തനാരു’ടെ ടീസര്‍ പുറത്തിറങ്ങി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായി 3ഡിയിലാണ് എത്തുക. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു കരുതുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരുടെ ഐതിഹ്യത്തെ ആധാരമാക്കിയാണ് ചിത്രം. അനുഷ്ക ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
https://www.youtube.com/watch?v=ph_u_-mv9Tg
” ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ ഒരുവര്‍ഷത്തോളം നീണ്ട പ്രീപ്രൊഡക്ഷനു ശേഷമാണ് ഷൂട്ടിംഗിലേക്ക് നീങ്ങിയത്.
നീൽ ഡി കുൻഹ ഛായാഗ്രഹം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് രാഹുൽ സുബ്രഹ്മണ്യൻ. പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനക്കൽ, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, സിജിഐ ഹെഡ്: വിഷ്ണു രാജ്.