Select your Top Menu from wp menus

പ്രഭാസിന്‍റെ ‘രാധേശ്യാം’-ല്‍ ജയറാമും

മലയാളികളുടെ പ്രിയതാരം ജയറാമിന് ഇപ്പോള്‍ തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ പ്രീതി വര്‍ധിക്കുകയാണ്. ഈ വര്‍ഷം തെലുങ്കില്‍ നിന്നുള്ള ഏറ്റവും വലിയ ഹിറ്റായി മാറിയ അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരംലു’-ല്‍ പ്രധാന വേഷത്തില്‍ താരം എത്തിയിരുന്നു. ഈ ചിത്രത്തിനായി പുതിയ സ്റ്റൈലിഷ് ലുക്കിലേക്ക് താരം മാറിയതും ശ്രദ്ധ നേടി. ഇപ്പോള്‍ തമിഴില്‍ ചിത്രീകരണം ഘട്ടത്തിലുള്ള ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ലും താരം ഭാഗമാണ്. അടുത്തിടെ പുറത്തിറങ്ങിയ ആമസോണ്‍ ഒറിജിനല്‍ ‘പുത്തം പുതു കാല’ത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം
പ്രഭാസിന്‍റെ പുതിയ ചിത്രം ‘രാധേശ്യാ’മിലും ജയറാമുണ്ട്. കഴിഞ്ഞ ദിവസം താരം സെറ്റില്‍ ജോയ്ന്‍ ചെയ്തു. പ്രധാനമായൊരു വേഷത്തിലാണ് ജയറാം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാധാകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നായിക പൂജ ഹെഗ്‌ഡെയാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. യുവി ക്രിയേഷന്‍റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

Malayalam actor Jayaram is part of Prabhas starrer ‘Radheshyam’. Pooja Hegde essaying the lead role in this Radhakumar directorial.

Related posts