ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ‘ അഖിലൻ ‘ നാളെ ലോകമെമ്പാടും റിലീസ് ചെയ്യും.
എൻ. കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ‘ ഭൂലോക ‘ മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ.
ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ആക്ഷൻ എൻ്റർടെയ്നറാണ് ഈ ചിത്രം.
പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു.ആദ്യന്തം കാണികളെ ത്രസിപ്പിക്കുന്ന ആക്ഷൻ എന്‍റർ ടൈനറായിരിക്കും ‘ അഖിലൻ ‘ എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചിത്രം കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.